ഒമാനില്‍ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

ഒമാനില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിലെ ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.
അതേസമയം, കാസര്‍കോട് സ്വദേശിയായ യുവാവ് അബുദബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീര്‍ - സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ശമീം അബുദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ്. ജോലി കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കെഎംസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അവധിക്ക് നാട്ടിലിലെത്തിയ ശമീം ഒരു വര്‍ഷം മുമ്പാണ് അബുദബിയിലേക്ക് തിരികെ പോയത്.
https://www.facebook.com/Malayalivartha


























