Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണി ഇരന്നു വാങ്ങല്ലേ...! അബുദബിയില്‍ അനധികൃത ടാക്സി വാഹനത്തില്‍ കയറുന്നവർക്കും പിഴ, മുന്നറിയിപ്പുമായി അബുദബി പോലീസ്

02 AUGUST 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

അനധികൃതമായി സര്‍വീസ് നടത്തുന്ന സ്വകാര്യ കാറുകളിൽ കയറുന്നവരും ഇനി പിഴ ഒടുക്കണമെന്ന് അബുദബി പോലീസിന്റെ മുന്നറിയിപ്പ്. നഗരത്തില്‍ നിന്നും അടുത്ത പ്രദേശങ്ങളിലേക്കും ചുറ്റുവട്ടങ്ങളിലും അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ കയറിയാലും പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കേണ്ട അവസ്ഥയാണ്.

അതേപോലെ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ അനധികൃതമായി യാത്രക്കരെ കൊണ്ടുപോകുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.ഇതിന് പുറമേ ആണ് വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നത്. യാത്രക്കാരുടെ സുരക്ഷക്ക് ഇത് ഭീഷണിയാണെന്നതിനാലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്.

സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സാമൂഹികവും സാമ്ബത്തികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. സ്വകാര്യ കാറുകള്‍ ഉപയോഗിച്ച്‌ ടാക്‌സി സര്‍വീസ് നടത്തുന്ന ചില ഡ്രൈവര്‍മാര്‍ക്ക് യു എ ഇ ലൈസന്‍സ് ഇല്ലെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാകാമെന്നും പോലീസ് പറഞ്ഞു. അനധികൃത ടാക്സികളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹനങ്ങളില്‍ കയറരുതെന്നും ജനങ്ങളോട് അബുദബി പോലീസ് അഭ്യര്‍ഥിച്ചു.

സംയോജിത ഗതാഗത വകുപ്പുമായി സഹകരിച്ച്‌ അനധികൃത ടാക്സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന ക്യാമ്പയിനുകള്‍ ശക്തമാക്കിയതായും അബുദബി പോലീസ് പറഞ്ഞു.നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അനധികൃത വാഹനങ്ങളില്‍ കയറി യാത്രക്കാര്‍ അപകടത്തില്‍പ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അനധികൃതമായി യാത്രക്കാരെ കയറ്റിയാല്‍ 3,000 ദിര്‍ഹം പിഴയും 24 ട്രാഫിക് പോയിന്റുകളും കാര്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കലുമാണ് ശിക്ഷ.

അപകടം നടന്നാല്‍ ഡ്രൈവര്‍ അജ്ഞാതനോ ലൈസന്‍സില്ലാത്തവരോ ആയകിനാൽ നിയമപരമായ നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടാണ്. അനധികൃതമായി യാത്രക്കാരെ കടത്തിക്കൊണ്ടു പോകുന്ന ആയിരക്കണക്കിന് സ്വകാര്യ കാറുകള്‍ പോലീസ് പിടിച്ചെടുത്തു.അന്താരാഷ്‌ട്ര സുരക്ഷാ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി അംഗീകൃതവും ലൈസന്‍സുള്ളതുമായ ടാക്സികള്‍ മാത്രമേ താമസക്കാര്‍ ഉപയോഗിക്കാവൂവെന്നും അബുദബി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ മേജര്‍ താലിബ് സലേം അല്‍ കല്‍ബാനി പറഞ്ഞു.

അനധികൃത ടാക്സികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി, നിയമവിരുദ്ധമായ ഗതാഗതത്തെ ചെറുക്കുന്നതില്‍ അധികാരികളുമായി സഹകരിക്കാനും ജാഗ്രത പാലിക്കാനും ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends