കുവൈത്ത് പാർലമെന്‍റ് പിരിച്ചു വിട്ടു, അമീരിന്റെ ഉത്തരവ് പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് തൊട്ടു പിറകെ

അമീരിന്റെ ഉത്തരവ് പ്രകാരം കുവൈത്ത് പാർലമെന്‍റ് പിരിച്ചു വിട്ടു. പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് തൊട്ടു പിറകെയാണ് കുവൈത്ത് പാർലമെന്‍റ് ആയ 'മജ്ലിസ് അൽ ഉമ്മ' പിരിച്ചു വിട്ടത്. പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ പാർലിമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ ആഹ്വാനം
കഴിഞ്ഞ നവംബറിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അസ്വബാഹ് തന്റെ ഭരണഘടനാപരമായ ചില അധികാരങ്ങൾ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന് നൽകിയിരുന്നു. ഈ അധികാരം ഉപയോഗിച്ച് കിരീടാവകാശിയാണ് പാർലിമെന്റ് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം പൊരുത്തക്കേട്, സഹകരണമില്ലായ്മ, അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ എന്നിവയാൽ താളം തെറ്റിയതിനാലാണ് പാർലിമെന്‍റ് പിരിച്ചു വിടാനുള്ള കാരണമായി വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്. 26 എം.പിമാര്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് രാജിവെച്ചത്.
https://www.facebook.com/Malayalivartha


























