Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ കൊടുങ്കാറ്റ്...! സാജിറിൽ വന്‍ നാശനഷ്ടം, ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു, വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും തകര്‍ന്നുവീണു

06 AUGUST 2022 10:40 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ കൊടുങ്കാറ്റിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിയാദ് പ്രവിശ്യയിലെ സാജിറിലാണ് കൊടുങ്കാറ്റ് വ്യാപക നാശം ഉണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയും പെയ്തു.

ന​ഗരത്തിൽ കാര്‍ വര്‍ക്ക്‌ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കി അതിശക്തമായ കാറ്റടിച്ചത്. ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു.  വ്യവസായ ഏരിയയിലെ വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു. തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു.

ഉടന്‍ തന്നെ സാജിര്‍ മുനിസിപ്പാലിറ്റി രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേല്‍ക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends