അബുദബിയിൽ വാഹനാപകടം, ജോലി സ്ഥലത്തേക്ക് പോകവേ വാഹനം നിയന്ത്രണവിട്ടുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു

അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ പ്രവാസി മരിച്ചു. മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീനാണ് (40) മരിച്ചത്. അബുദബി നാഷണല്‍ ഓയില്‍ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍. ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് (ഖനന മേഖല) പോകവേ ഓഫ്‌റോഡില്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിടുകയിയിരുന്നു എന്നാണ് വിവരം. മുക്രിയന്‍ യഹ്‌യയുടേയും നഫീസയുടെയും മകനായ ഷിഹാബുദ്ദീന്‍ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു.
ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാന്‍ മുഹമ്മദ്(2). ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























