Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിമുടി മാറ്റങ്ങളോടെ എമിറേറ്റ്‌സ്, യാത്രക്കാരെ കൈയ്യിലെടുക്കാൻ ചിലവാക്കുന്നത് രണ്ട് ബില്യൺ ഡോളർ, വിമാനങ്ങളുടെ ഇന്റീരിയർ പാനൽ മുതൽ ഫ്‌ലോർ വരെ പരിഷ്‌കരിക്കും, ഭക്ഷണത്തിന്റെ മെനുവിലും മാറ്റം

11 AUGUST 2022 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് അടിമുടി മാറുകയാണ്. രണ്ട് ബില്യൺ ഡോളർ ചെലവിട്ടാണ് 120 വിമാനങ്ങളുടെ ഉൾവശം എമിറേറ്റ്സ് പരിഷ്‌കരിക്കുന്നത്. ആഢംബര സൗകര്യങ്ങൾക്ക് പേരുകേട്ട എമിറേറ്റ്‌സ് വിമാനങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻതുക ചെലവിട്ട് വിമാനങ്ങളുടെ ഉൾവശവും സീറ്റിങും പരിഷ്‌കരിക്കുന്നത്.

പ്രതിസന്ധികാലത്ത് ചെലവ് ചുരുക്കാനാണ് വിമാനകമ്പനികൾ ശ്രമിക്കുന്നതെങ്കിലും തങ്ങൾ മികച്ച യാത്രാഅനുഭവം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.

വിമാനങ്ങളുടെ ഇന്റീരിയർ പാനൽ മുതൽ ഫ്‌ലോർ വരെ പരിഷ്‌കരിക്കും. എമിറേറ്റ്‌സ് വിമാനങ്ങളുടെ ഉൾവശവും ഇരിപ്പിടവും കൂടുതൽ മെച്ചപ്പെടുത്തും. വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ മെനുവും പോലും പരിഷ്‌കരിക്കുകയാണ്.

ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സിനിമ ആസ്വദിക്കുന്നതിനൊപ്പം സിനിമ തിയേറ്ററിലെ ഭക്ഷണമെനുവും ആസ്വദിക്കാൻ അവസരമൊരുക്കും. എമിറേറ്റ്‌സ് ദുബൈയിൽ അടുത്തിടെ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാമായ ബസ്റ്റിക്കാനയിലെ ഇലകളും പച്ചക്കറികളും വിഭവങ്ങളുടെ ഭാഗമാകും.

ദുബായിലേക്കുള്ള വിമാനങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ഫസ്റ്റ് ക്ലാസ് സര്‍വീസുകള്‍ എമിറേറ്റ്‌സ് ആരംഭിച്ചിരുന്നു. അത്യാഡംബരമായ ഫസ്റ്റ് ക്ലാസ് യാത്രാ അനുഭവം എമിറേറ്റ്‌സ് നല്‍കാനാരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഫസ്റ്റ് ക്ലാസ് സേവനം നല്‍കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയായി ഇതോടെ എമിറേറ്റ്‌സ് മാറി.

യാത്രക്കാര്‍ക്കായി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് ഒരുക്കുന്ന പുതിയ യാത്രാ അനുഭവങ്ങളുടെ ഭാഗമായാണ് എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് സര്‍വീസ് തുടങ്ങാനായതെന്നാണ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

അതുപോലെ കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എമിറേറ്റ്‌സ് എയർലൈൻസ് വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഏപ്രിൽ ഒന്ന് മുതൽ എമിറേറ്റ്സിന്റെ ഇന്ത്യയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്. കൊച്ചിയിലേക്ക് ആഴ്ചയിൽ 14 ഉം തിരുവനന്തപുരത്തേക്ക് ഏഴ് സർവീസുകളും നടത്തുന്നതാണ്. മുംബൈ-35, ന്യൂഡൽഹി-28, ബെംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊൽക്കത്ത-11, അഹമ്മദാബാദ്-9 തുടങ്ങിയവിടങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (8 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (14 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (17 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (40 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends