Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ദീർഘകാലം, യു.എ.ഇയില്‍ അടുത്ത മാസം അത് സംഭവിക്കുന്നു...! വിസ നവീകരണം അടുത്തമാസം പൂർണ പ്രാബല്യത്തിൽ, പുതിയ സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുക പ്രവാസികൾക്കും സന്ദർശകർക്കും

12 AUGUST 2022 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിൽ വിസ നവീകരണം അടുത്തമാസം പൂർണ പ്രാബല്യത്തിൽ വരികയാണ്. രാ‍ജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും പുതിയ സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെട്ടേക്കും. യു എ ഇയിൽ ദീർഘകാലം ജോലി ചെയ്യാനും താമനസിക്കാനും ആഗ്രഹിക്കുന്ന വിദേശികൾക്കും വലിയ ആസ്തിയുള്ള വ്യക്തികൾക്കു പുതിയ പരിഷ്കാരങ്ങൾ എമിറേറ്റ്സിനെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയും ചെയ്യും.

ഗോൾഡൻ വിസയുടെ വിപുലീകരണം, അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷക എൻട്രി പെർമിറ്റുകൾ എന്നിവ ഇവയിൽ ഉൾപ്പെടും.യു എ ഇ ചരിത്രത്തിലെ ഏറ്റവും വലിയ എൻട്രി, റെസിഡൻസി പരിഷ്‌കാരമാണിത്. യു എ ഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും പുതിയ സംവിധാനം കാര്യമായ പ്രയോജനം ചെയ്യും.

ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട യു എ ഇ കാബിനറ്റ് തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിന് ശേഷം പ്രവേശന, താമസ നിയമങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളെല്ലാം പ്രാബല്യത്തിൽ വരുമെന്ന് അന്ന് അറിയിച്ചിരുന്നു. ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നു.

 അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണ് പരിഷ്‌കരണത്തിൽ പ്രധാനം. ഈ വിസക്ക് ഒരു സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യു എ ഇയിൽ താമസിക്കാൻ വ്യക്തിയെ അനുവദിക്കുന്നു. ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 4,000 ഡോളർ (14,700 ദിർഹം) അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

ഏപ്രിലിൽ പ്രഖ്യാപിച്ച വിസകളുടെ ലിസ്റ്റ് നോക്കാം....

ബിസിനസ് വിസ: നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ആതിഥേയനോ ആവശ്യമില്ല.

ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ: യു എ ഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസക്ക് അപേക്ഷിക്കാം.

താത്കാലിക തൊഴിൽ വിസ: പ്രൊബേഷൻ ടെസ്റ്റിംഗ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താത്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒരു താത്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തോ ഹാജരാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്.

പഠന/പരിശീലനത്തിനുള്ള വിസ: പരിശീലനം, പഠന കോഴ്സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർഥികളെയോ ലക്ഷ്യമിട്ടുള്ളതാണ് ഈ വിസ. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്പോൺസർ ചെയ്യാവുന്നതാണ്. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്.

 

കുടുംബ വിസ: മുമ്ബ്, മാതാപിതാക്കൾക്ക് 18 വയസിന് താഴെയുള്ള കുട്ടികളെ മാത്രമേ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ 25 വയസ് വരെയുള്ള ആൺകുട്ടികളെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

തൊഴിൽ വിസ: തൊഴിലന്വേഷകർക്ക് യു എ ഇയിലെ അവസരങ്ങൾ അടുത്തറിയാൻ ഈ പുതിയ വിസ പ്രയോജനപ്പെടുത്താം. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല, ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ അതിന് തുല്യമായ പുതിയ ബിരുദധാരികൾക്കോ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലങ്ങളിൽ തരംതിരിച്ചിട്ടുള്ളവർക്കും ഇത് അനുവദിക്കും.

ഗ്രീൻ വിസ: ഈ അഞ്ച് വർഷത്തെ വിസ ഉടമകൾക്ക് സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാം. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വിസ ലഭ്യമാണ്. മറ്റ് ആവശ്യകതകളിൽ ഒരു ബാച്ചിലേഴ്സ് ബിരുദമുണ്ടായിരിക്കണം. കുറഞ്ഞ ശമ്ബളം 15,000 ദിർഹവും ഉൾപ്പെടുന്നു.

ഗോൾഡൻ വിസകൾ: ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായുള്ളതാണ് യു എ ഇ ഗോൾഡൻ വിസ.

റിയൽ എസ്റ്റേറ്റ് വിസകൾ: വിസക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 20 ലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ്. മോർട്ട്ഗേജ്, ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ എന്നിവയിൽ വാങ്ങുന്ന വാങ്ങുന്ന നിക്ഷേപകർക്ക് അനുവദനീയമാണ്.

പുതു സംരംഭകർക്ക് ഇപ്പോൾ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ഗോൾഡൻ വിസ ലഭിക്കും. 1) സ്റ്റാർട്ടപ്പ് രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ. 2) എസ് എം ഇയുടെ കീഴിലുള്ളവ. 3) വാർഷിക വരുമാനം 10 ലക്ഷം ദിർഹമോ അതിൽ കൂടുതലോ ഉള്ളവ.

ശാസ്ത്രജ്ഞർ: എമിറേറ്റ്‌സ് സയൻസ് കൗൺസിലിൽ നിന്നുള്ള ശിപാർശ, ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ് എന്നിവയിൽ ഉന്നത സർവകലാശാലയിൽ നിന്നുള്ള പി എച്ച്‌ ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് കണക്കാക്കുന്നത്.

അസാധാരണ പ്രതിഭ: കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, സ്‌പോർട്‌സ്, ഇന്നൊവേഷൻ, ആരോഗ്യം, നിയമം എന്നീ മേഖലകളിൽ അസാധാരണ കഴിവുള്ളവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശിപാർശ കത്ത് അല്ലെങ്കിൽ അംഗീകാരം ആവശ്യമാണ്. വിദഗ്ധ തൊഴിലാളികൾ ആണെങ്കിലും അപേക്ഷകന് ഒരു ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം. വിദ്യാർഥികൾ ആണെങ്കിൽ പ്രതിഭ തെളിയിച്ചിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (6 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (12 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (15 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (38 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

Malayali Vartha Recommends