Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കിയത് 45 മിനിറ്റിന് ശേഷം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റിൽ തിരിച്ചിറക്കാന്‍ കാരണം സാങ്കേതിക തകരാറെന്ന് അധികൃതര്‍, ദുരിതത്തിലായത് നാട്ടിൽ അടിയന്തിര അവശ്യത്തിനെത്തേണ്ട നിരവധി യാത്രക്കാർ....!

30 OCTOBER 2022 09:54 AM IST
മലയാളി വാര്‍ത്ത

സാങ്കേതിക തകരാർ മൂലം വിമാനം തിരിച്ചിറക്കേണ്ടി വരുന്ന സന്ദർഭർങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്ന് 45 മിനിറ്റിന് ശേഷം തിരിച്ചിറക്കേണ്ടി വന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട IX 554 വിമാനമാണ് അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.

മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ യാത്ര ചെയ്യാനായി പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതല്‍ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെ ഒമ്പതാം ഗേറ്റില്‍ എത്തിയിരുന്നു.

എന്നാല്‍ വിമാനത്തിലേക്കുള്ള ബോര്‍ഡിങ് സമയം 1.30 ആയിരിക്കുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ ബോര്‍ഡിങ് പാസില്‍ രേഖപ്പെടുത്തിയിരുന്നത്. വിമാനം പുറപ്പെടാന്‍ വൈകുന്നത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിച്ചതുമില്ല. ഇത് കുട്ടികളും സ്ത്രീകളും അടങ്ങിയ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മണിക്കൂറുകള്‍ വൈകി 3.30ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റ് പറന്ന ശേഷം സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്.

ഇതോടെ അടിയന്തര അവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർ ദുരിതത്തിലായി .ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ട ചാത്തന്നൂര്‍ സ്വദേശി, നാട്ടില്‍ ഐ.സി.യുവില്‍ കിടക്കുന്ന പിതാവിനെ കാണാന്‍ നാട്ടില്‍ പോവുന്ന തിരുവനന്തപുരം സ്വദേശി ആന്‍റോ, എം.ബി.ബി.എസ് അഡ്മിഷനുവേണ്ടി അടിയന്തരമായി നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിദ്യാര്‍ഥി തുടങ്ങി നിരവധിപേരാണ് യാത്ര മുടങ്ങിയതോടെ ദുരതത്തിലായത്.

12 പേരെ മസ്കത്ത്-കണ്ണൂര്‍ വിമാനത്തില്‍ ശനിയാഴ്ച രാത്രിയോടെ അയച്ചു. കണ്ണൂരില്‍നിന്ന് കേരളത്തിന്‍റെ അങ്ങേയറ്റത്തിരിക്കുന്ന തിരുവനന്തപുരത്തേക്കുള്ള യാത്ര ഏറെ പ്രയാസകരമാണെന്ന് യാത്രക്കാര്‍ പറയുന്നു. ബാക്കിയുള്ളവര്‍ക്ക് ഹോട്ടല്‍ താമസം നല്‍കാനും ഞായറാഴ്ച രാവിലെയുള്ള തിരുവനന്തപുരം വിമാനത്തില്‍ കയറ്റിവിടാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം യാത്രക്കാരുമായി പറന്നുയർന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എൻജിന് തീപിടിച്ച സംഭവം ഉണ്ടായി. ഡൽഹി വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ വന്‍ അപകടമൊഴിവായി.

റൺവേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടർന്നനിലയിൽ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിർത്താനായത്. ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്. വിമാനത്തിനുണ്ടായിരുന്ന 177 യാത്രക്കാരും ഏഴുജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (1 hour ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (2 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (3 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (3 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (3 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends