രാത്രിയുടെ ദൈര്‍ഘ്യം കൂടും...! കുവൈത്തിൽ 22ന് സംഭവിക്കുന്നത്

കുവൈത്തിൽ വ്യാഴാഴ്ച രാത്രിയുടെ ദൈര്‍ഘ്യം കൂടും. പകലിന് അന്നേദിവസം കുറഞ്ഞ സമയമായിരിക്കും. പകല്‍ 10 മണിക്കൂറും 16 മിനിറ്റും, രാത്രി 13 മണിക്കൂറും 44 മിനിറ്റുമായിരിക്കും വ്യാഴാഴ്ച.ശൈഖ് അബ്ദുല്ല അല്‍ സലീം കള്‍ചറല്‍ സെന്റര്‍ സ്പേസ് മ്യൂസിയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സൗദിയിലും കാലാവസ്ഥ മാറ്റം രൂക്ഷമായി തുടരുകയാണ്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍ എന്നിവയടക്കം രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈയാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മക്ക, മദീന, അല്‍ബഹ, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























