Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ 22 മുതൽ കാലാവസ്ഥാ വ്യതിയാനം, രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകും, വെള്ളപൊക്കത്തിനും സാധ്യത, പടിഞ്ഞാറൻ മേഖലകളിലെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരത്തിലെത്തും

21 DECEMBER 2022 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയ്ക്ക് പിന്നാലെ സൗദിയിലും കാലാവസ്ഥ മാറ്റം രൂക്ഷമായി തുടരുകയാണ്. അധികൃതർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ പ്രവാസികൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. സൗദിയിൽ നാളെ മുതൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകും. ചില പ്രദേശങ്ങളിൽ താപനില കുറഞ്ഞ് ഒന്നിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച വരെ ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ബുധനാഴ്ച വൈകുന്നേരം മുതൽ ഇടത്തരം മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും വെള്ളിയാഴ്ച വരെ ഇത് തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴ ശക്തമായാൽ മക്ക, ജിദ്ദ, തായിഫ്, റാബിഗ്, ജമൂം, അൽ-കാമിൽ, ഖുലൈസ്, ബഹ്‌റ, അൽ-ലൈത്ത്, കുൻഫുദ, ഉർദിയാത്ത്, അദം മെയ്‌സാൻ എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. തബൂക്കിലെ ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളില്‍ മഞ്ഞു കാലാവസ്ഥയായിരിക്കും.

റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ് എന്നിവിടങ്ങളിലും കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിലെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരത്തിലെത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 1 നും 5 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ , റിയാദ്, ഖസിം മേഖല, കിഴക്കൻ മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെത്തുെമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം, സൗദിയില്‍ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് പകർച്ചപ്പനി പടർന്ന് പിടിക്കുകയാണ്. ഇത് പ്രവാസികൾക്ക് ഇടയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും ഇതിനാരും വിമുഖത കാണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ പകര്‍ച്ച പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമെന്ന് പഠനത്തിൽ വ്യക്തമായി. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച പനിക്ക് പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി പുറത്തിറക്കിയ ഗവേഷണം പറയുന്നു. കുത്തിവെപ്പ് സീസണല്‍ പകര്‍ച്ചവ്യാധി രോഗങ്ങളെ 70 മുതല്‍ 90 ശതമാനം വരെ തടയുന്നതായി കിംഗ് സൗദി മെഡിക്കല്‍ സിറ്റി ഗവേഷണ വിഭാഗം പറഞ്ഞു.കുത്തിവെപ്പെടുത്തവരില്‍ 70 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends