മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിൽ എത്തി, പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ കൊല്ലം സ്വദേശി മരിച്ചു

യുഎഇയിൽ മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 40 വര്‍ഷത്തോളം ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു.
റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മക്കള്‍: ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍, ദീപ്തി ബിജു. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം, വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. കൊല്ലം, പുനലൂര്‍, വിളക്കുടി സ്വദേശി ജിതിന്‍ (30) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തവെച്ചായിരുന്നു അപകടം. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























