റിയാദിൽ തിരുവനന്തപുരം സ്വദേശിയെ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം സ്വദേശിയെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് പ്ലാവർത്തല പുത്തൻ വീട്ടിൽ രാജേഷ് കുമാറാണ് (35) ജോലിസ്ഥലത്തെ മാൻഹോളിൽ മരിച്ചത്. ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് മാൻ ഹോളിൽ വീണ പൈപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മരണപ്പെട്ടതെന്ന് കരുതുന്നു.
മാൻഹോളിന്റെ കരയിൽ മൊബൈൽ ഫോണും വാച്ചും അഴിച്ചു വെച്ച നിലയിലായിരുന്നു. ഈ സമയത്തു അടുത്ത് മറ്റാരും ഇല്ലാതിരുന്നതു അപകടം പുറത്തറിയാൻ വൈകുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരനനാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകും.
https://www.facebook.com/Malayalivartha



























