എടിഎം മെഷീൻ നശിപ്പിച്ചു, സൗദിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

സൗദിയിൽ എടിഎം മെഷീൻ നശിപ്പിച്ച സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബാങ്കിന്റെ എടിഎം ഇയാൾ നശിപ്പിക്കുകയായിരുന്നു എന്ന് സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
എന്തിനാണ് യുവാവ് എടിഎം നശിപ്പിച്ചതെന്ന് വ്യക്തമല്ല. യുവാവിന് എതിരെ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കെെമാറിയിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























