ഒമാനിൽ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി 28 വരെ മഴയും കാറ്റും തുടരും, മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും

ഒമാനിൽ ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായേക്കാം.മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
അതേസമയം, ഖത്തറിൽ മിക്കയിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു. ദോഹ ഉൾപ്പെടെ ഖത്തറിൽ മിക്കയിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴലഭിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത് താപനില കുറയുകയും തണുപ്പ് കൂടുമെന്നുമാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























