മകന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമം, റാസല്‍ഖൈമയിൽ മഴവെള്ളക്കെട്ടിൽ വീണ് അച്ഛനും മകനും മരിച്ചു

യുഎഇയിലെ റാസല്‍ഖൈമയിൽ മഴവെള്ളക്കെട്ടിൽ വീണ് അച്ഛനും മകനും മരിച്ചു. സ്വദേളികളായ 13 വയസ്സുകാരനും 39 വയസ്സുള്ള പിതാവുമാണ് മുങ്ങി മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. മഴവെള്ളം നിറഞ്ഞ വെള്ളക്കെട്ടിൽ മകന്‍ മുങ്ങിത്താഴുന്നത് കണ്ട പിതാവ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മറൈന്‍ റസ്ക്യൂ ഉദ്യോഗസ്ഥര്‍ റബര്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























