Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൗദിയിൽ 3വരെ മഴ തുടരും, വിവിധയിടങ്ങളിൽ മുന്നറിയിപ്പ്, കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടും, തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത...!

29 DECEMBER 2022 01:49 PM IST
മലയാളി വാര്‍ത്ത

കാലാവസ്ഥ വ്യതിയാനം രൂക്ഷമായ സൗദിയിൽ മഴ തുടരും. വരുന്ന ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആലിപ്പഴം, പൊടിപടലങ്ങള്‍, കുറഞ്ഞ ദൃശ്യപരത, എന്നിവ അനുഭവപ്പെടും. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് സൗദി അറേബ്യന്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം എന്നീ പ്രദേശങ്ങളില്‍ ഇടത്തരമോ കനത്ത മഴയോ ആണ് പ്രതീക്ഷിക്കുന്നത്. അല്‍-കാമില്‍, ബഹ്റ, ഖുലൈസ്, അല്‍-ലൈത്ത്, അല്‍-ഖുന്‍ഫുദ, അല്‍-അര്‍ദിയാത്ത്, അദം അല്‍-ബഹ, അല്‍-ബഹ, ബല്‍ജുറാഷി, അല്‍-മന്ദഖ്, അല്‍-ഖുറ, ഖില്‍വ, അല്‍-മഖ്വ, അല്‍-അഖിഖ്, ബാനി ഹസ്സന്‍, അല്‍-ഹഞ്ച്റ, ഗാമിദ് അല്‍-സനാദ്), അസിര്‍ അല്‍-നമസ്, ബല്‍ഖര്‍ന്‍, അല്‍-മജര്‍ദ, മുഹൈല്‍, ബാരിഖ്, തനുമ, അല്‍-ബറാക്ക്, ബിഷ എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ളത്.

വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ മദീനയിലെ അല്‍-മഹ്ദ്, വാദി അല്‍-ഫറ, അല്‍-ഖാസീമിലെ ബുറൈദ, ഉനൈസ, അല്‍-റാസ് എന്നിവയും മേഖലയിലെ മിക്ക ഗവര്‍ണറേറ്റുകളും ഉള്‍പ്പെടുന്നു. കൂടാതെ റിയാദിലെ അല്‍-ഖര്‍ജ്, അല്‍-മുസാഹിമിയ, അല്‍-ഖുവയ്യ, അല്‍-മജ്മഅ, അല്‍-സുല്‍ഫി, അല്‍-ഘട്ട്, ഷഖ്റ, റമ, അല്‍-ദവാദ്മി, അഫീഫ്, അല്‍-അഫ്ലാജ്, വാദി അല്‍- ദവാസിര്‍ ലൈല എന്നിവയിടങ്ങളിലും കാലാവസ്ഥാവ്യതിയാനം ഉണ്ടാകും. അതേസമയം കിഴക്കന്‍ പ്രവിശ്യയായ ദമാം, ദഹ്റാന്‍, ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്സ, അല്‍ ഖത്തീഫ് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

മോശം കാലാവസ്ഥയെക്കുറിച്ചും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അതിന്റെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കാന്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും അധികാരികള്‍നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (45 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (59 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends