Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇനി സൗദി തൊഴില്‍ വിസ ലഭിക്കാന്‍ പ്രവാസികള്‍ക്ക് നൈപുണ്യ പരീക്ഷ, വിവിധ ജോലികൾക്കായി വരുന്ന പ്രവാസികൾക്ക് പരീക്ഷ ഇന്ത്യയിൽ ഏർപ്പെടുത്തും, ആദ്യഘട്ടത്തിൽ പരീക്ഷ നടത്തുക അഞ്ച് തൊഴിൽ മേഖലകളിൽ, ആദ്യ ഘട്ടം അടുത്ത ദിവസം തന്നെ ആരംഭിക്കും

29 DECEMBER 2022 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സാധാരക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണം നടപടികൾ കടുപ്പിക്കുകയാണ് സൗദി. രാജ്യത്ത് വിവിധ ജോലികൾക്കായി വരുന്ന  പ്രവാസികൾക്ക് നൈപുണ്യ പരീക്ഷ ഇന്ത്യയിൽ ഏർപ്പെടുത്തുകയാണ്. കുവൈത്തും ഇത്തരത്തിലേക്ക് നീങ്ങുമെന്ന് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സൗദിയും വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യ പരീക്ഷയിലേക്ക് കടന്നിരിക്കുകയാണ്. നൈപുണ്യ പരിശോധന ഇന്ത്യയിൽ വച്ചു തന്നെ നടത്തുന്നതിനുള്ള പദ്ധതിയാണ് സൗദി തയ്യാറാക്കിയിരിക്കുന്നത്.

ഇതുവരെ സൗദിയിൽ വച്ചു തന്നെയായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള പരീക്ഷകൾ ഇന്ത്യയിൽ വച്ച് നടക്കുന്നത് ഇതാദ്യമായാണ്.ഇന്ത്യക്കാർക്കായുള്ള സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി തൊഴിൽ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവ് മെച്ചപ്പെടുത്തുന്നതിനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അവർ നൽകുന്ന പ്രൊഫഷണൽ സേവനങ്ങളുടെ ഗുണനിലവാരം മികച്ചതാക്കുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.

അഞ്ച് തൊഴിൽ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷ നടത്തുക. പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർ, റഫ്രിജറേഷൻ/എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, ഓട്ടോമൊബൈൽ ഇലക്ട്രീഷ്യൻ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തിൽ നൈപുണ്യ പരിശോധനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ നിന്നുള്ള തൊഴിൽ വിസയ്ക്ക് അപേക്ഷ നൽകുന്നതിന് മുമ്പ് ഇന്ത്യക്കാരായ ഉദ്യോഗാർഥികൾക്കായി തൊഴിൽ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഈ പരീക്ഷയിൽ കഴിവ് തെളിയിക്കുന്നവർക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയിൽ ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലും രാജ്യത്തെ ഏറ്റവും വലിയ നഗരവും വാണിജ്യ തലസ്ഥാനവുമായ മുംബൈയിലുമാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലാളികളുടെ പ്രത്യേക തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ ഉൾപ്പെടുന്നതായിരിക്കും ഇത്.

പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 23 പ്രത്യേക തൊഴിൽ മേഖലകളിൽ സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.സൗദി തൊഴിൽ വിപണിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് തടയുകയെന്നതും നൈപുണ്യ പരിശോധനാ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. സൗദി തൊഴിൽ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോർപ്പറേഷന്റെയും സഹകരണത്തോടെ 2021 മാർച്ചിലാണ് മന്ത്രാലയം സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends