Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രഖ്യാപനം ഉടൻ...! സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുന്നു , സമഗ്ര രൂപരേഖ മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കി കഴിഞ്ഞതായി മന്ത്രാലയ വൃത്തങ്ങള്‍...!

30 DECEMBER 2022 05:38 PM IST
മലയാളി വാര്‍ത്ത

മറ്റു ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സ്വദേശിവത്കരണം നടക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ഇതിനോടകം തന്നെ നിരവധി പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാടുകളിലേക്ക് എത്തിച്ചേരുകയുണ്ടായി. ഇപ്പോഴിതാ സൗദിയിൽ സ്വദേശിവത്ക്കരണം വീണ്ടും വർധിപ്പിക്കാനായി തീരുമാനം കൈകൊണ്ടിരിക്കുകയാണ് അധികൃതർ.

രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുതായാണ് റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ നിശ്ചിത മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതാണ് പദ്ധതി. ഇതിനുള്ള സമഗ്ര രൂപരേഖ മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കി കഴിഞ്ഞതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സ്വകാര്യ മേഖലയിലെ പതിനൊന്ന് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനായിട്ടാണ് നിലപാട് കടുപ്പിച്ച് മാനവവിഭവശേഷി മന്ത്രാലയം രംഗത്തുവന്നത്.

സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനുള്ള സമഗ്ര രൂപരേഖ മന്ത്രാലയം ഇതിനകം തയ്യാറാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായേക്കും.

സ്വകാര്യ മേഖലയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവിഷ്കരിച്ച 'തൗതീന്‍ 2' പദ്ധതിക്ക് കീഴിലാണ് പുതിയ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക.സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 'തൗതീൻ 2' എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. വ്യവസായ മേഖലയില്‍ 25,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000 ഉം ടൂറിസം മേഖലയില്‍ 30,000 ഉം വ്യാപാര മേഖലയില്‍ 15,000 ഉം മറ്റു മേഖലകളില്‍ 40,000 ഉം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സൂപ്പർവൈസറി കമ്മറ്റികളുടെ മേൽനോട്ടത്തിൽ ഓരോ മേഖലയിലേയും തൊഴിലവസരങ്ങളെ കുറിച്ചും തൊഴിലാളികളുടെ ആവശ്യകതകളെ കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. ടൂറിസം, വാണിജ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം, വ്യവസായം, ധാതുസമ്പത്ത് എന്നിവയുൾപ്പെടെ 6 മന്ത്രാലയങ്ങൾ ഉൾപ്പെടുന്നതാണ് സൂപ്പർവൈസറി കമ്മിറ്റികൾ. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് 'സ്‌കിൽസ് ആക്‌സിലറേറ്റർ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാം' എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (48 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (58 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends