പ്രവാസി കുടുംബത്തിന് വിമാനത്തിനുള്ളിൽ സർപ്രൈസ്, അബുദാബിയിലേക്കുള്ള വിമാനത്തില്‍ ഇത്തിഹാദ് ഒരുക്കിയത് വൻ ആഘോഷം, പിന്നാലെ സമ്മാനങ്ങളും...!

വിമാനയാത്രക്കിടെ ഒരു സർപ്രൈസ് കിട്ടുന്നതിനെ പറ്റി നിങ്ങൾ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ. അതേ അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. 2003-ൽ സ്ഥാപിക്കപ്പെട്ടതിന് ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി സ്വന്തമാക്കിയ ഇത്തിഹാദ് എയവെയ്സ് ആണ് ഇത്തരത്തിൽ യാത്രക്കാരന് വിമാനത്തിൽവെച്ച് സർപ്രൈസ് ഒരുക്കിയത്.
മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് ഇ.വൈ 205 വിമാനത്തില്‍ യാത്ര ചെയ്‍ത ആ ഇന്ത്യക്കാരന്‍ ഇത്തിഹാദിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള ഒരാളിയിരുന്നു. ഇപ്പോൾ നിങ്ങൾ വിചാരിക്കും മറ്റു യാത്രക്കാരുണ്ടായിട്ടും അതെന്താണ് ഒരു യാത്രക്കാരന് മാത്രം ഇത്തരത്തിൽ സർപ്രൈസ് ഒരുക്കിയതെന്ന്.മറ്റൊന്നുമല്ല ഇത്തിഹാദില്‍ ഇതുവരെ യാത്ര ചെയ്‍തിട്ടുള്ളവരുടെ എണ്ണം ഈ വര്‍ഷം ഒരു കോടി തികഞ്ഞത് ഈ യാത്രക്കാരനിലൂടെയാണ്.
അതിനാലാണ് ഇത് ഒരു ആഘോഷമാക്കാൻ ഇത്തിഹാദ് തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും ഇത്തിഹാദ് എയര്‍വെയ്‍സിന്റെ അബുദാബിയിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് സര്‍പ്രൈസ് ഒരുക്കിയത്. യാത്രക്കാരനും കുടുംബത്തിനും കേക്കും സമ്മാനമായി മടക്കയാത്രക്കുള്ള ടിക്കറ്റും ഇത്തിഹാദ് സമ്മാനിച്ചു.
ഒപ്പം ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് മെമ്പര്‍ഷിപ്പും മനോഹരമായ ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു പോളറോയിഡ് ക്യാമറയും ജീവനക്കാര്‍ നല്‍കി. 10 ലക്ഷം യാത്രക്കാരെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുന്നതായി ഇത്തിഹാദ് എയര്‍വെയ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്റോനോവാല്‍ഡോ നീവ്സ് പറഞ്ഞു. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഇത്തിഹാദ് സർവ്വീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























