യു.എ.ഇയില്‍ പ്രവാസികള്‍ കുതിക്കുന്നു, ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ മലയാളിക്ക് 100,000 ദിര്‍ഹം സമ്മാനം

യുഎഇയില്‍ ഭാഗ്യ പരീക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രവാസികള്‍ കുതിക്കുകയാണ്. അറബികളെ പോലും പിന്നിലാക്കിയാണ് ഈ നേട്ടം എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. മലയാളിയെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. 14 വര്‍ഷമായി ദുബായില്‍ ജോലിചെയ്യുന്ന പ്രവാസിയെ തേടിയാണ് ഇത്തവണ ഭാഗ്യം എത്തിയിരിക്കുന്നത്.
ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ മലയാളിക്ക് 100,000 ദിര്‍ഹം ആണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. അതായത് 22.5 ലക്ഷത്തിലേറെ രൂപയാണ് ഒറ്റയടിക്ക് സ്വന്തമാക്കിയിരിക്കുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിനെ തേടിയാണ് ഭാഗ്യമെത്തിയത്. രണ്ടു വര്‍ഷമായി ലിറ്റില്‍ ഡ്രോയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.ദുബായില്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായാണ് ശ്രീജിത്ത് ജോലി ചെയ്യുന്നത്.
പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് കൊണ്ട് ഇത് ദൈവം നല്‍കിയ ക്രിസ്മസ് സമ്മാനമാണ്. രണ്ട് പെണ്‍ക്കളുടെ പഠനത്തിനും വിവാഹത്തിനുമായി സമ്മാനത്തുക ഉപയോഗിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.ലിറ്റില്‍ ഡ്രോയില്‍ മത്സരിക്കുന്നത് വളരെ എളുപ്പമാണെന്നും ആര്‍ക്കുവേണമെങ്കിലും എളുപ്പത്തില്‍ അതില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെ കൂടാതെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആറു പ്രവാസികളെ തേടി 500 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ എത്തി.
https://www.facebook.com/Malayalivartha


























