ക്രിസ്റ്റ്യാനോയുടെ ആ വിസ്മയം, സൗദി ലക്ഷങ്ങളുടെ നെറുകയിൽ, റൊണാൾഡോയുടെ വരവോടെ അല്‍-നസറിന്റെ ഫോളോവേഴ്‌സില്‍ വൻ കുതിപ്പ്, എട്ട് ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിൽ നിന്ന് 30 ലക്ഷത്തിലേക്ക്...!

ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ തകർപ്പൻ വിജയം നേടിയ സൗദിയിൽ വൻ വിജയാഘോഷമാണ് നമ്മൾ കണ്ടത്. സൗദിയുടെ ഈ മിന്നും വിജയം അറബ് ലോകവും ആഘോഷമാക്കിയിരുന്നു. ഈ വിജയം തുടർന്നും അതേപടി നിലനിർത്താനുള്ള നീക്കങ്ങളും സൗദി നടത്തിയിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക് ചേക്കേറിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചത്. കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി അൽ നസർ ക്ലബ് അറിയിച്ചിരുന്നു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.
തങ്ങളുടെ ആഭ്യന്തര ലീഗിൽ റൊണാൾഡോയുടെ സാന്നിധ്യം ഉറപ്പിക്കാനായാൽ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് അത് സഹായകരമാകുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. റൊണാൾഡോയുടെ സാന്നിധ്യം ഉറപ്പിച്ച പിന്നാലെ സൗദി കുതിക്കുകയാണ്. ക്രിസ്റ്റ്യാനോയുടെ വരവോടെ അല്‍-നസറിന്റെ ഫോളോവേഴ്‌സില്‍ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. വെറും എട്ട് ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അല്‍-നസറിന്റെ പ്രൊഫൈലിന് ഇപ്പോള്‍ 30 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.
ഫേസ്ബുക്കിലും ട്വിറ്ററിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. 1.74 ലക്ഷം ഫോളോവേഴ്‌സായിരുന്നു ക്ലബ്ബിന് ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്. സിആര്‍7ന്റെ വരവോടെ ഇത് 6.61 ലക്ഷമായി ഉയര്‍ന്നു. ഏകദേശം അഞ്ച് മടങ്ങോളമാണ് കുതിപ്പ്. ക്രിസ്റ്റ്യാനോയുടെ വരവിന് മുമ്ബ് 90,000 ഫോളോവേഴ്‌സ് മാത്രമായിരുന്നു ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ഇത് 4.37 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. എന്തായാലും സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും.
കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയത് മുതൽ 37 കാരനായ പോർച്ചുഗീസ് താരത്തിന്റെ അൽ നസ്ർ പ്രവേശനം ചർച്ചയാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിലൊന്നിൽ ചേരാനായിരുന്നു റൊണാൾഡോക്ക് താൽപര്യം. എന്നാൽ ലഭ്യമാകാവുന്ന ഏറ്റവും മുന്തിയ ഓഫർ നൽകി സൗദി ക്ലബ് സൂപ്പർ താരത്തെ സ്വന്തമാക്കുകയായിരുന്നു. 1955ൽ രൂപീകരിച്ച സൗദിയിലെ അൽ നസ്ർ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദിയുടെ കായിക ചിത്രവും മാറും.
ഈ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഘാനക്കെതിരെ ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ സന്തോഷം മാധ്യമങ്ങളുമായി അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്രയും വലിയൊരു വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്.
https://www.facebook.com/Malayalivartha


























