ഖത്തറില്‍ കനത്ത കാറ്റുവീശും...! മഴക്ക് സാധ്യതയുണ്ടെന്നും രാത്രിയില്‍ തണുപ്പ് വര്‍ധിക്കുമെന്നും മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഖത്തറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത തോതില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും രാത്രിയില്‍ തണുപ്പ് വര്‍ധിക്കുമെന്നും പ്രതിദിന കാലാവസ്ഥ റിപ്പോര്‍ട്ടില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാൽ സൗദിയിൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് മക്കയുടെ പല ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. അതുപോലെ മക്ക, മദീന, അല്‍ഖസീം, അല്‍ബാഹ, കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, ഹാഇല്‍, തബൂക്ക്, റിയാദ് തുടങ്ങിയ പ്രദേശങ്ങളുടെ പലഭാഗങ്ങളില്‍ ബുധനാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാനും വെള്ളമൊഴുക്കിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസീര്‍, ജീസാന്‍, നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളിലും മിതമായ മഴക്ക് സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ് തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. സൗദിയുടെ വിവിധ മേഖലകളിൽ മുന്നറിയിപ്പിനെ തുടർന്ന് സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha


























