ഹൃദയാഘാതം മൂലം മരണം; പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിക്കുകയുണ്ടായി. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് - നജ്റാൻ റൂട്ടിലുള്ള സ്ഥലമായ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമെൻറ (51) മൃതദേഹമാണ് ദഹ്റാൻ ജുനൂബിൽ കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. 19 വർഷമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
അതോടൊപ്പം തന്നെ അസീർ പ്രവാസി സംഘം ദഹ്റാൻ സനാഇയ്യ യൂണിറ്റ് അംഗമായിരുന്നു. ബിനിയാണ് ഭാര്യ. ഇന്ദു, പ്രനീഷ് എന്നിവർ മക്കളാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഷാജഹാൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹാരിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവാബ് ഖാൻ, നൂറുദ്ദീൻ, സറാത്ത ബൈദ ഏരിയ കമ്മിറ്റി അംഗങ്ങളായ മൈക്കിൾ രാജൻ, ഗിരീഷ്, യൂസഫ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























