ഹൃദയാഘാതം; പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു, വിടപറഞ്ഞത് തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജീവനക്കാരനായ വയനാട് സ്വദേശി നൗഫൽ

ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചതായി റിപ്പോർട്ട്. സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ലുവെട്ട് കുഴിയിൽ അബൂബക്കർ മകൻ നൗഫൽ (39) ആണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുഷൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ - ശുക്രത്ത്, മക്കൾ - ഹൻസൽ റബ്ബാൻ, ഇസ മഹ്റ. കുടുംബത്തോടൊപ്പമാണ് നൗഫല്‍ ഖമീസ് മുഷൈത്തില്‍ താമസിച്ചിരുന്നത്.
അതേസമയം, പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുസ്തഫ സൈദ് അലിയാണ് (69) ഉമ്മുൽ ഹമാമിലെ ജോലി ചെയ്യുന്നിടത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിൽ കുടുംബത്തൊടൊപ്പമായിരുന്നു താമസം. ഭാര്യ - ഷീജ മുസ്തഫ, മകൻ - നബീൽ മുസ്തഫ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മഹബൂബ് കണ്ണൂർ എന്നിവർ രംഗത്ത് പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha

























