അത് രൂപപ്പെട്ടു...! ഒമാനിൽ അടുത്ത 3 ദിവസം നിർണായകം, കടല്‍ പ്രക്ഷുബ്ധമാകും

വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനില്‍ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ അടുത്ത മൂന്നു ദിവസംവരെ മഴ തുടര്‍ന്നേക്കും.
10 മുതല്‍ 60 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മസ്‌കത്ത്, മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.
മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ഒമാന്റെ തീര പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍വരെ ഉയരുകയും ചെയ്യും. ഈ ശൈത്യകാലത്തെ മൂന്നാമത്തെ ന്യൂനമര്‍ദ്ദമാണിതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha


























