ഒമാനിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഒമാനിൽ ബസ് അപകടത്തില്‍ പെട്ട് ഒരാൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവം. ഡ്രൈവറായിരുന്ന സ്വദേശി പൗരന്‍ ആണ് മരണപ്പെട്ടത്. പരിക്കേറ്റവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിലധികവും യമന്‍ പൗരന്മാരും സ്വദേശികളുമാണ്.
ദുബൈയില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ജി.ടി.സിയുടെ ബസ് ആണ് അപകടത്തില്‍ പെട്ടത്. തുംറൈത്തിന് സമീപം തോക്കയിലാണ് അപകടം നടന്നത്. മുന്നില്‍ പോവുകയായിരുന്ന ട്രൈയിലറില്‍ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha


























