മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയി, ബഹ്റൈനിൽ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ബഹ്റൈനിൽ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അൽ മന്നായ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
മൂന്നാം ക്ലാസ് വിദ്യാർഥിയായ ഏകമകൻ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മറ്റ് രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫോഗ് പ്രിന്റിങ് സർവീസസിൽ ജോലി ചെയ്യുന്ന സുധയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകനായ മനോജ് വടകര പറഞ്ഞു.
https://www.facebook.com/Malayalivartha


























