ബഹ്റൈനിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തി വരികയായിരുന്നു.
സല്‍മാനിയ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.ബഹ്റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഭാര്യ ജോസ്മി ലാലു, മകന്‍ ധാര്‍മ്മിക് എസ് ലാല്‍, മകള്‍ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ അനഘ എസ് ലാല്‍.
https://www.facebook.com/Malayalivartha


























