കുവൈത്തില്‍ അടുത്ത ദിവസങ്ങൾ നിർണായകം, അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് മുന്നറിയിപ്പ്...!

കുവൈത്തില്‍ അന്തരീക്ഷ താപനില കുറയും. അടുത്ത ദിവസങ്ങളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഫഹദ് അല്‍ ഒതൈബി അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച മഴ ശക്തിപ്പെടുമെന്നും ഒതൈബി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്ന മഴ കനത്തുപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























