സര്‍വീസുകളില്‍ മാറ്റം...! കണ്ണൂര്‍...കൊച്ചി സെക്ടറുകളിലേക്കുള്ള സര്‍വീസുകളില്‍ എയർ ഇന്ത്യ എക്സ്പ്രസ് മാറ്റം വരുത്തി

പ്രവാസികൾ ഏറ്റവും കൂടുതൽ യാത്രക്കായി ഉപയോഗിക്കുന്നത് എയർ ഇന്ത്യ തന്നെയാണ്. പ്രത്യേകിച്ച് ഗൾഫിൽ നിന്നുമുള്ളവർ. സർവ്വീസുകൾ വെട്ടിച്ചുരുക്കിയ പിന്നാലെ എയർ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തിയതായുള്ള മുന്നറിയിപ്പാണ് എത്തിയിരിക്കുന്നത്. ഈ മാസം 14, 15 ദിവസങ്ങളില്‍ മസ്കറ്റിൽ നിന്നും കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസുകളില്‍ ആണ് എയർ ഇന്ത്യ എക്സ്പ്രസ് മാറ്റം വരുത്തിയിരിക്കുന്നത്.
ജനുവരി 14ന് ഉച്ചക്ക് 1.50ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാവിലെ പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.50ന് മസ്കറ്റിൽ എത്തും. ജനുവരി 15ന് രാവിലെ 7.20ന് മസ്‌കത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 12.10ന് കണ്ണൂരില്‍ എത്തും. കണ്ണൂരിൽ നിന്നും പുലര്‍ച്ചെ 4.20ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 6.20ന് മസ്‌കത്തിലെത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തന്നെ ആണ് സര്‍വീസുകളില്‍ ആണ് മാറ്റം വരുത്തിയ കാര്യം അറിയിച്ചത്.
കുവെെറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാക്കി വെട്ടി ചുരുക്കിയിരിക്കുകയാണ് അധികൃതർ. ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസുകൾ ആണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ ഒരു ദിവസം മാത്രമാക്കി ചുരുക്കിയതായാണ് റിപ്പോർട്ട് വ്യക്തമാകുന്നത്. അതോടൊപ്പം തന്നെ തിരക്കുള്ള കോഴിക്കോട്ടേക്ക് ആഴ്ചയിൽ ഇപ്പോൾ അഞ്ച് ഷെഡ്യൂൾ ആണ് ഉള്ളത്. അത് നിലവിൽ തുടരും.
ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ക്രിസ്തുമസ്, ന്യൂയർ തിരക്ക് പ്രമാണിച്ചുണ്ടായിരുന്ന തിരക്ക് കുറഞ്ഞിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദിനാർ ആയിട്ടുണ്ട്. കോഴിക്കോട്ടേക്ക് 43 ദിനാർ ആയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 14 വരെ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് നിരക്ക് കൂട്ടിയിട്ടുണ്ട്. ബാഗേജ് 30 കിലോയിൽനിന്ന് 40 കിലോ ആണ് ആക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























