സൗദിയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. കോഴിക്കോട് ചെറുപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ഖമീസ് മുശൈത്ത് ഹയാത്ത് അബഹയിൽ ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ് - അബ്ദുൽറഹ്മാൻ, മാതാവ് - ആമിന, ഭാര്യ - റശീദ (സജ്ന), മക്കൾ - മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങൾ - സക്കീർ, മുഹമ്മദലി, അസ്മ, ഖദീജ.
https://www.facebook.com/Malayalivartha


























