സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍..... സൗദിയില്‍ മിനി ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം....ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടില്‍ പോയത്, മാര്‍ച്ചില്‍ വീണ്ടും നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തമുണ്ടായത്

റിയാദ് - ദമ്മാം ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധരാത്രി 12ഓടെയുണ്ടായ അപകടത്തില്‍ മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്ററകലെയാണ് സംഭവം നടന്നത്.
റിയാദില്‍ കെന്‍സ് എന്ന കമ്പനിയില്‍ ഡ്രൈവറായ യൂസുഫ് മിനി ട്രക്കില്‍ ദമ്മാമില്‍ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യൂസുഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടില്‍ പോയത്. 10 ദിവസം നാട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
"
അടുത്ത മാര്‍ച്ചില്‍ വീണ്ടും ലീവില്‍ നാട്ടില്‍ വരാമെന്ന് പറഞ്ഞിരുന്നു. മക്കള്‍: സന നസറിന്‍ (14), ഷഹല്‍ ഷാന്‍ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha