യുഎഇയിൽ താപനില തകിടം മറിയും, വരും ദിവസങ്ങളിൽ സംഭവിക്കുന്നത്, കനത്ത ജാഗ്രത...കരുതലോടെ പ്രവാസികൾ

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് രാജ്യത്തിന്റെ പല എമിറേറ്റുകളിലും ഇപ്പോൾ ഇടവിട്ട് പെയ്യുന്ന മഴയും അന്തരീക്ഷ താപനിലയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നുണ്ട്. എന്നാൽ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം വീണ്ടും തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യം ഇപ്പോൾ തണുത്ത കാലാവസ്ഥയെ അഭിമൂഖീകരിക്കുകയാണ്.
ഇതിന് പിന്നാലെ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടും കൂടി പുറത്തു വരികയാണ്. പകൽ സമയങ്ങൾ പൊതുവെ ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നു. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും കടലിലും മഴയ്ക്ക് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചെറിയ രീതിയിൽ കാറ്റ് വീശിയേക്കും. അതേസമയം, രാജ്യത്ത് താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ഇത് വീണ്ടും കൂടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 16 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha

























