യുഎഇയിൽ കാലാവസ്ഥ വ്യതിയാനം തുടരും, വരും ദിനങ്ങളില്‍ തണുപ്പ് കൂടുതല്‍ കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യു.എ.ഇയിൽ കാലാവസ്ഥ വ്യതിയാനം വീണ്ടും തുടരുമെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. രാജ്യത്ത് തണുപ്പ് കാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വരും ദിനങ്ങളില്‍ തണുപ്പ് കൂടുതല്‍ കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
ജനുവരി പകുതിക്ക് ശേഷമുള്ള ദിവസങ്ങള്‍ ഗള്‍ഫ് പൈതൃക കലണ്ടറില്‍ ശൈത്യകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ ശക്തമായ തണുപ്പ് ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പര്‍വതപ്രദേശങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറേബ്യന്‍ പെനിന്‍സുലയില്‍ ഒന്നാകെ അതിശൈത്യം അനുഭവപ്പെടുന്ന സമയമാണിതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. മരുഭൂമികളില്‍ താപ നില ചിലയിടങ്ങില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വത പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി വരെയും എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍, രാവിലെ സമയങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























