നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ (45) റിയാദിൽ വെച്ചാണ് മരണപ്പെട്ടത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു.
റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്.
ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്.നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























