യുഎഇയിൽ മലയാളി ഡോക്ടര്‍ നിര്യാതയായി, ദുബൈയില്‍ മരണപ്പെട്ടത് കണ്ണൂര്‍ സ്വദേശി

മലയാളി ഡോക്ടര്‍ യുഎഇയിൽ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് ദുബൈയില്‍ മരിച്ചത്. ദുബൈ പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു.
ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത് ദുബൈ പ്രൈം മെഡിക്കല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു. സംസ്‍കാരം ദുബൈയില്‍ നടക്കും. മക്കള്‍ - ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ് - ഇ.വി നാരായണന്‍. മാതാവ് - സുഷമ നാരായണന്‍. സഹോദരന്‍ - പ്രവീണ്‍ നാരായണന്‍.
https://www.facebook.com/Malayalivartha
























