പ്രവാസികൾക്ക് കനത്ത തിരിച്ചടി...! എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചിച്ച് യുഎഇ

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് യുഎഇയുടെ പുതിയ നീക്കം. സാധാരക്കാരായ പ്രവാസികൾ ഇപ്പോഴത്തെ ഈ നീക്കം തിരിച്ചടി തന്നെയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഈ പുതിയ റിപ്പോർട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും പുതുക്കിയ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ ഒന്ന് നോക്കാ. 100 ദിർഹമാണ് വിസക്ക് വർധിപ്പിച്ചിരിക്കുന്നത്.എമിറേറ്റ്സ് ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ് വിസ എന്നിക്കെല്ലാം നിരക്ക് വർധനവ് ബാധകമാണ്.
ഇതോടെ, 270 ദിർഹമായിരുന്ന എമിറേറ്റ്സ് ഐ.ഡി നിരക്ക് 370 ദിർഹമായി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽ നിന്ന് 370 ദിർഹമായി. ദുബൈ എമിറേറ്റിൽ നിരക്ക് വർധനയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. എന്തായാലും നിരക്ക് കൂട്ടിയ ഈ തീരുമാനത്തിൽ ഇനി കൂടുതൽ വക്തതവരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























