ഒരു വർഷത്തേക്ക് ഇനി നോക്കേണ്ട...! സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുന്നു, വിമാന സര്‍വീസുകൾ അടിമുടി മാറും

സൗദി ഇപ്പോൾ മാറ്റത്തിന്റെ പാതിയിൽ ആണ്. പുതിയൊരു വിമാനത്താവളം കൂടി വാരനുള്ള ഒരുക്കത്തിലാണെങ്കിലും സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുകയാണ്. ഇതോടെ വിമാന സർവ്വീയുകളിൽ മാറ്റം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് ആണ് ഇക്കാര്യം പറഞ്ഞത്. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്.
ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. വികസന പദ്ധതി പൂർത്തിയാക്കിയ ശേഷം വിദേശ വിമാനകമ്പനികളെ ഒന്നാം ടെർമിനലിലേക്ക് മാറ്റി പുനസ്ഥാപിക്കും. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസന പദ്ധതി ആരംഭിക്കും.
https://www.facebook.com/Malayalivartha
























