ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന, സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. പുനലൂർ സ്വദേശി ബിജു വിദ്യാധരൻ (45) ആണ് റിയാദിൽ മരിച്ചത്.കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ബിജു എത്തിയത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. അമ്മ - വിജയമ്മ, ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha