സൗദിയിൽ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം, റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ചികിത്സയിലിരിക്കേ മലയാളി വിദ്യാര്‍ഥിനി സൗദിയിൽ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദ് നൂറാ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ജുമാന.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കി.
റിയാദ് നൂറാ കോളജ് വിദ്യാർഥിനിയായിരുന്നു ജുമാന. പിതാവ് അനസ്, സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍ - യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).
https://www.facebook.com/Malayalivartha
























