കുവൈത്തിൽ വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തു, വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് പരിക്ക്

കുവൈത്തിലെ ജഹ്‌റ ഗവര്‍ണറേറ്റിൽ വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തിനെ തുടർന്ന് മൂന്നു വയസുകാരിക്ക് പരിക്ക്. പെൺകുട്ടി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങില്‍ വെടിയുതിര്‍ത്തതാണ് അപകടത്തിന് കാരണമായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ജഹ്‌റയിലെ പബ്ലിക് സെക്യൂരിറ്റി ഓപറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജഹ്‌റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയതായി അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണ്. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























