സ്ഥാപക ദിനാഘോഷം പ്രമാണിച്ച് 2 അവധി ദിനങ്ങൾ, പൊതുഅവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു .രാജ്യത്തെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധിയായിരിക്കും. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും.
വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്ക് ശേഷമുള്ള വ്യാഴം കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























