കുവൈത്തിൽ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റു, കളിച്ചുകൊണ്ടിരിക്കെ 3 വയസുകാരിയുടെ തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കുവൈത്തിൽ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ 3 വയസുള്ള കുട്ടിയുടെ തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. ഇബ്ൻ സീന ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്. ജഹറയിൽ കഴിഞ്ഞ ദിവസമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ വെടിയുണ്ട കൊണ്ടത്.
തൊട്ടടുത്തെ വിവാഹ ഹാളിൽ നിന്ന് ആഘോഷങ്ങളുടെ ഭാഗമായി ഉതിർത്ത വെടിയുണ്ടയാണ് കുട്ടിയുടെ തലയിൽ കൊണ്ടത്. വീടിന് അടുത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമേറ്റത്. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തതാണ് അപകട കാരണമായതെന്ന് അധികൃതർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha