ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, ബഹ്റൈനില്‍ മരണപ്പെട്ടത് കോഴിക്കോട് സ്വദേശി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു...!

ബഹ്റൈനില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ഫാത്തിമ ക്വാര്‍ട്ടേഴ്‍സില്‍ മുഹമ്മദ് ഫസല്‍ (48) ആണ് മരിച്ചത്. ബഹ്റൈന്‍ ഫാര്‍മസിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭാര്യ - സാബിറ, മക്കള്‍ - സിബില ഫാത്തിമ, മുഹമ്മദ് നിസാം. സഹോദരങ്ങള്‍ - യൂസുഫ്, റഫീഖ്, ഷജീര്‍, ഹസീബ്, സബീബ, സുനീര്‍.
അതേസമയം, ഒമാനില്‍ താമസ സ്ഥലത്ത് നിന്ന് വീണ് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത് അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്. കോയാമുവിന്റെയും നഫീസയുടെയും മകനാണ്.
നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ - ഹസീന. മക്കൾ - മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ.
https://www.facebook.com/Malayalivartha


























