യുഎഇ ഭരണാധികാരികൾ തമ്മിൽ കൂടികാഴ്ച്ച നടത്തി, രാജ്യത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഇരുവരും കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ട്.
അബുദാബിയിലെ ഖസ്ർ അൽ ബഹ്ർ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. യുഎഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അൽ ഐൻ മേഖലയിലെ രാജപ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ആഭ്യന്തര മന്ത്രി ശൈഖ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.
https://www.facebook.com/Malayalivartha


























