Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ജോലി വിദേശത്തായാലോ...! കുവെെറ്റിലെ ഈ ഒഴിവുകളിലേക്ക് ഉദ്യോ​ഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം, കാക്കനാട്ട് റിക്രൂട്ട്മെന്റ് നടപടികൾ നാളെയും തുടർ ദിവസങ്ങളിലും, വേ​ഗമാകട്ടേ....

09 FEBRUARY 2023 02:56 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് (കെ.എൻ.ജി ) ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിയമന നടപടികൾ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണൽ ഗാർഡ്സ് ഇന്ത്യയിൽ നേരിട്ടെത്തി റിക്രൂട്ട്മെന്റ് നടത്തുന്നത്.

കഴിഞ്ഞ ദിവസം കാക്കനാട്ട് ആരംഭിച്ച റിക്രൂട്ട്മെന്റ് നടപടികൾ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 വരെയാണ് നിയമന നടപടികൾ .നോർക്ക റൂട്ട്സ് മുഖേന മുൻപ് നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശയും വിശദമായ മാർഗരേഖകളും ഈ ദിവസങ്ങളിൽ കൈമാറും.

ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ കെ.എൻ ജി പ്രതിനിധികൾ നോർക്ക അധികൃതർക്ക് കൈമാറി.കുവൈറ്റ് നാഷണൽ ഗാർഡിലെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.

ആരോഗ്യ രംഗത്തെ കൂടാതെ എഞ്ചിനിയറിങ്ങ്, ഐ.ടി, ഡാറ്റാ അനലിസ്റ്റ് മേഖലകളിലുമുളള ഒഴിവുകൾക്ക് കേരളത്തിലെ ഉദ്യോഗാർത്ഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനൽകിയതായി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിലുളള ധാരണാപത്രം നോർക്ക റൂട്ട്സ് കൈമാറുന്ന മുറയ്ക്ക് ഒപ്പുവെയ്ക്കും.നോർക്ക ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളും കുവൈറ്റ് സംഘത്തെ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.

നിയമപരവും സുരക്ഷിതവുമായി വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന നോർക്ക റൂട്ട്സിന് പുതിയ ചുവടുവെയ്പ്പാണ് കെ.എൻ.ജി റിക്രൂട്ട്മെന്റ് എന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കുവൈറ്റിലേയ്ക്കുളള പുത്തൻ തൊഴിലവസരങ്ങൾ തുറക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ സഹായകരമാകുമെന്നും ഹരികൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കുവൈറ്റ് നാഷണൽ ഗാർഡ് പ്രതിനിധികളായ കേണൽ അൽ സയ്ദ് മെഷൽ, കേണൽ ഹമ്മാദി തരേഖ്, മേജർ അൽ സെലമാൻ ദാരി, ലെഫ്. കേണൽ അൽ മുത്താരി നാസർ എന്നിവരാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക.

സ്വദേശിവൽക്കരണം നടപ്പാക്കുന്നതിടെ കുവെെറ്റിൽ വിദേശികൾക്ക് ആരോഗ്യമന്ത്രാലയത്തിൽ അവസരം. യോഗ്യരായ സ്വദേശി ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്നാണ് ഇവിടെ വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 625 ജോലി തസ്തികകളിൽ ആണ് വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഡോക്ടർ, നഴ്സിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിൽ ആണ് ഒഴിവുകൾ. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. പുതിയ വർഷത്തിൽ ഇനി കുവെെറ്റികൾ അല്ലാത്തവരേയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

കുവെെറ്റിലെ അധ്യാപക ജോലിയിൽ നേരത്തെ തന്നെ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാനത്ത് സ്വദേശികളെ നിയമിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യോഗ്യരായ സ്വദേശി അപേക്ഷർ എത്തിയില്ല എന്നതാണ് വിദേശികൾക്ക് അവസരം ഒരുങ്ങാനുള്ള കാരണം.

കുവൈത്തിൽ 2023–24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്‌സ്, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അറബിക് അധ്യാപക തസ്തികകളും ഇതര വനിതാ അധ്യാപക തസ്തികകളും കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അനുമതി നൽകിയിരുന്നു. പിന്നാലെയാണ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (4 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (21 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (32 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (46 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends