Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

20 % കുത്തനെ ഉയരും...! യുഎഇയിൽ വീട്ടു വാടക വർധിച്ചേക്കുമെന്ന് ദുബായ് ലാൻഡ് വകുപ്പ്, സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ നിലപരിങ്ങലിലാകും

11 FEBRUARY 2023 03:19 PM IST
മലയാളി വാര്‍ത്ത

നിരവധി പ്രവാസി കുടുംബങ്ങളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിലായി താമസിക്കുന്നത്. എന്നാൽ ഇനി താമസത്തിനായി അധിക തുക പ്രവാസികൾക്ക് കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയുയർത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വീട്ടു വാടക ഇനത്തിൽ പ്രവാസികളുടെ പോക്കറ്റ് ചോരാരാണ് സാധ്യത. അതായത് വാടകയിൽ 15 മുതൽ 20 ശതമാനംവരെ വർധനയാണ് പ്രവചിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഉണർവ് ഈ വർഷം വാടകയിൽ തിഫലിക്കുമെന്നാണ് ദുബായ് ലാൻഡ് വകുപ്പിന്റെ പ്രവചനം. ഇതോടെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ നിലപരിങ്ങലിലാകും. മാസ ശമ്പളത്തിൽ എല്ലാം കൃത്യമായി കണക്കു കൂട്ടി വയ്ക്കുന്ന പ്രവാസികളുടെ എല്ലാ കണക്കും തെറ്റിയേക്കുമെന്ന തരത്തിലുള്ള നിർണായക പ്രവചനമാണ് ദുബായ് ലാൻഡ് വകുപ്പിന്റേത്.

ഓരോ സ്ഥലത്തും ചതുരശ്ര അടിക്ക് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഒരു ചതുരശ്രയടിക്കു നിശ്ചയിച്ച നിരക്കിനെയാണ് വിപണി വിലയായി കണക്കാക്കുന്നത്. ഇപ്പോൾ ഇടാക്കുന്ന വാടക വിപണി വിലയേക്കാൾ 10% മാത്രമാണ് കുറവെങ്കിൽ, ഈ വർഷം വാടക വർധിപ്പിക്കരുതെന്നാണ് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (റേറ) നിർദേശം. വിപണി വിലയേക്കാൾ 11 – 20% വാടക കുറവാണെങ്കിൽ 5% വർധിപ്പിക്കാം. 21 – 30% കുറവാണെങ്കിൽ 10% വർധിപ്പിക്കാം, 31 – 40% കുറവാണെങ്കിൽ 15 ശതമാനവും 40 ശതമാനത്തിൽ താഴെയാണെങ്കിൽ 20 ശതമാനവും വാടക വർധിപ്പിക്കമെന്നാണ് റേറയുടെ നിർദേശം.

വാടക വർധിച്ചാൽ ആദ്യ ബാധിക്കുന്നത് മലയാളികളെയാണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. കാരണം അത്രയധികം പ്രവാസി കുടുംബങ്ങളാണ് യുഎഇയിൽ താമസിക്കുന്നത്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവർ പോലും കുട്ടികളുടെ പഠന ചെലവും വാടകയും നൽകി തട്ടിമുട്ടിയാണ് ഓരോ മാസവും തികയ്ക്കുന്നത്. ഇപ്പോഴുള്ളതിനേക്കാൾ വാടകയിനത്തിൽ 10 ശതമാനമെങ്കിലും വർധിച്ചാൽ ദുബായിയുടെ ഹൃദയ ഭൂമിയിൽ നിന്നു മലയാളികൾ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങൾ തേടേണ്ടി വരും.

ഓഫീസ്, സ്കൂൾ തുടങ്ങിയവയിലേക്കുള്ള ദൂരം കണക്കാക്കിയാണ് പലരും താമസ സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ വാടകയിനത്തിൽ വർദ്ധനവ് വന്നാൽ പിടിച്ചുനിൽക്കാനാവില്ല. നഗരത്തിനു പുറത്തുള്ള സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ഇവരെ നിർബന്ധിതരാക്കും. പഴയ കെട്ടിടം തിരഞ്ഞെടുത്താലും വാടകയിൽ അൽപം ലാഭം പ്രതീക്ഷിക്കാം.

കൃത്യമായി വാടക നിലവാരം മനസ്സിലാക്കി വില പേശിയാൽ ചിലപ്പോൾ വാടകയിൽ കുറവു ലഭിക്കാം. 4 ചെക്കിൽ പെയ്മെന്റ് നടത്തിയിരുന്നത് ഒരു ചെക്കിലോ രണ്ട് ചെക്കിലോ നൽകാൻ കഴിയുമെങ്കിൽ ഇതുവച്ച് വിലപേശൽ നടത്താവുന്നതാണ്. ട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളിൽ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗൺ ഷിപ്പുകളിൽ വാടക കുറയും. അപ്പോൾ, യാത്രയ്ക്കു ടാക്സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (21 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (32 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (46 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

Malayali Vartha Recommends