ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം, ഒമാനില്‍ പാലക്കാട് സ്വദേശി മരിച്ചു

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മസ്‍കത്തില്‍ മരിച്ചത്.
മസ്‍കത്ത് നഗരസഭയില്‍ ജോലി ചെയ്‍തിരുന്ന വിജയനെ ഹൃദയാഘാതത്തെ തുടര്‍ന്ന് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഭാര്യ - പ്രശാന്തി. മക്കള്‍ - പ്രത്യുഷ്, പ്രജോതിഷ്.
https://www.facebook.com/Malayalivartha






















