അവസാനമായി നാട്ടിൽ പോയിവന്നത് മൂന്ന് മാസം മുമ്പ്, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. റിയാദിലെ ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്ന് സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) ആണ് മരിച്ചത്. പരേതനായ സൈദലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. മൃതദേഹം റിയാദിൽ ഖബറടക്കും.
ഭാര്യ - ഹസനത്ത്. മക്കൾ - ഹന്ന ഫാത്തിമ (പ്ലസ് വൺ വിദ്യാർഥി), മുഹമ്മദ് ഹന്നാൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), ഇസ ഫാത്തിമ (ഏഴാം ക്ലാസ് വിദ്യാർഥി). റിയാദിലുള്ള സഹോദരൻ സാലിനോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും മരണാനന്തര നടപടികൾ പൂർത്തീകരിക്കൻ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha






















