സന്ദർശന വിസയിൽ മക്കളുടെ അടുത്തെത്തി, സൗദിയിൽ ആലപ്പുഴ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി വയോധിക ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശിനി തങ്കമ്മ തോമസ് (85) കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽവെച്ചാണ് ആണ് മരിച്ചത്. സന്ദർശന വിസയിലെത്തി കഴിഞ്ഞ ആറ് മാസമായി മക്കളോടൊപ്പം കഴിയുകയായിരുന്നു.
ജോർജ് തോമസ് റെജി (അൽ ദോസരി ജീവനക്കാരൻ), ബിജി തോമസ്, സെനി തോമസ് എന്നിവർ മക്കളാണ്. ഖോബാർ അൽദോസരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha






















